ന്യുഹാംഷർ : ഇടക്കാല തിരഞ്ഞെടുപ്പിൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി വർധിക്കുമെന്നും, 54 സീറ്റുകളോടെ സെനറ്റിലെ ഭൂരിപക്ഷം പിടിച്ചെടുക്കുമെന്നും തിരഞ്ഞെടുപ്പ് സർവേകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ജോ ബൈഡന് ഏഴു പോയിന്റ് വിജയം നൽകിയ സംസ്ഥാനം പോലും ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിക്കനുകൂലമാണെന്ന് പൊളിറ്റിക്കൊ പ്രവചിക്കുന്നു. ന്യുഹാംഷർ സെനറ്റ് സീറ്റിൽ നിലവിലുള്ള ഡമോക്രാറ്റിക് സെനറ്റർ മാഗി ഹസ്സൻ ഇത്തവണ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോൺ ബോൾഡക്കിന്റെ മുന്നിൽ പരാജയപ്പെടാനാണ് സാധ്യതയെന്നും പൊളിറ്റിക്കൊ പ്രവചിക്കുന്നു.

വാഷിങ്ടൻ സംസ്ഥാനത്തെ സെനറ്റ് സീറ്റിൽ നിലവിലുള്ള ഡമോക്രാറ്റിക് സെനറ്റർ പാറ്റി മുറെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ടിഫനി സ്മയ്‍ലിനേക്കാൾ പുറകിലാണ്. ഫ്ലോറിഡയിൽ നിന്നുള്ള സെനറ്റർ മാർക്കൊ റൂബിയൊ ഓരോ ദിവസവും ലീഡ് വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ന്യുഹാംഷയറിനോടൊപ്പം അരിസോന, ജോർജിയ, നെവേഡ, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്കനുകൂലമായി വിധിയെഴുതുമെന്നു തന്നെയാണ് കണക്കാക്കുന്നത്. ഒഹായോ, വെർമോണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടി കൂടുതൽ പിടിമുറുക്കിയിരിക്കുന്നു.

നവംബർ 8നു തന്നെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുമ്പോൾ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു കേവലം ഭൂരിപക്ഷം ലഭിക്കുമെന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here