മുംബൈ: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി തീവ്രഹൈന്ദവ നിലപാടുളള ശിവപ്രതിഷ്ഠാന്‍ സംഘടനാ നേതാവ് സംഭാജി ഭിഡെയുടെ കാല്‍തൊട്ടു നമസ്‌കരിക്കുന്ന വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

നെറ്റിയില്‍ പൊട്ട് തൊടാതെ വന്ന മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കില്ലെന്ന് അടുത്തിടെ ഭിഡെ പറഞ്ഞതു വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭിഡെയ്ക്ക് സംസ്ഥാന വനിതാ കമ്മിഷന്‍ നോട്ടിസും അയച്ചിരുന്നു. അതേസമയം സംഭാജി ഭിഡെ ആണെന്ന് അറിയില്ലായിരുന്നെന്നും മുതിര്‍ന്ന പൗരനെന്ന നിലയില്‍ ബഹുമാനം കാണിച്ചതാണെന്നും സുധാ മൂര്‍ത്തിയുടെ വക്താവ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here