ചെന്നൈ: തമിഴ്‌നാട് മധുരയിൽ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു സ്‌ത്രീയടക്കം അഞ്ചുപേർ മരിച്ചു. പത്ത് പേർക്ക് ഗുരുതര പരിക്ക്. മധുര തിരുമംഗലം അഴകുചിറയിലെ പടക്കനി‌ർമാണ ശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

തീപിടിത്തത്തിൽ വെടിമരുന്ന് ശേഖരിച്ചുവച്ചിരുന്ന മൂന്ന് കെട്ടിടങ്ങൾ പൂർണമായും തകർന്നു. പതിനഞ്ച് ജോലിക്കാരാണ് ഈ കെട്ടിടങ്ങളിൽ ഉണ്ടായിരുന്നത്. അമ്മാസി, വല്ലരസ്, ഗോപി, വിക്കി, പ്രേമ എന്നിവരാണ് മരിച്ചത്.

അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here