നന്ദിഗ്രാം: രാഷ്ട്രപതിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഖില്‍ ഗിരി ഒടുവില്‍ മാപ്പു പറഞ്ഞു. ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മാപ്പ് പറച്ചില്‍.

രാഷ്ട്രപതിയുടെ ആകാരത്തെ കുറിച്ചായിരുന്നു അഖില്‍ ഗിരിയുടെ പ്രസംഗം. തന്നെ കാണാന്‍ വലിയ ഭംഗിയില്ലെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. എന്നാല്‍ ആരെയും ആകാരത്തിന്റെ പേരില്‍ വിലയിരുത്തണ്ട്. രാഷ്ട്രപതി പദവിയെ നാം ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ നമ്മുടെ പ്രസിഡന്റിനെ കാണാന്‍ എങ്ങനെയുണ്ട്? എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. നന്ദിഗ്രാമില്‍ വെള്ളിയാഴ്ച വൈകിട്ട് നടന്ന പരിപാടിയിലായിരുന്നു ഇത്.

മന്ത്രിയുടെ പ്രസംഗത്തിന്റേത് എന്നു കരുതുന്ന 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആദിവാസി വിരുദ്ധത തുടരുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം നിരുത്തരവാദപരമാണെന്നും തൃണമൂലിന്റെ നിലപാട് അല്ലെന്നും നേതൃത്വം വ്യക്തമാക്കി. രാഷ്ട്രപതിയില്‍ പാര്‍ട്ടിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. അവരും അവര്‍ വഹിക്കുന്ന പദവിയും അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്നതാണെന്നും ടിഎംസി വക്താവ് സാകേത് ഗോഖലെ പറഞ്ഞു.

താന്‍ രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്നൂം ബി.ജെ.പി നേതാക്കള്‍ തന്നെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നുവെന്നും അഖില്‍ ഗിരി പറഞ്ഞു. താന്‍ രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് ആര്‍ക്കെങ്കിലും തോന്നലുണ്ടായാല്‍ അത് തെറ്റാണ്. അത്തരം പരാമര്‍ശം നടത്തേണ്ടി വന്നതില്‍ താന്‍ മാപ്പുപറയുന്നു. രാഷ്ട്രപതിയോട് അങ്ങേയറ്റം ആദരവുണ്ടെന്നും ഗിരി ഒരുച ാനലിലൂടെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here