ഫിലിപ് ചെറിയാൻ


ന്യു യോർക്ക്:  റോക്‌ലാൻഡ് കൗണ്ടിയിൽ മികച്ച നേട്ടങ്ങളുണ്ടാക്കിയ കൺസർവേറ്റീവ് (റിപ്പബ്ലിക്കൻ) പാർട്ടി സ്ഥാനാർത്ഥികളെ പാർട്ടി അംഗങ്ങളും അനുഭാവികളും  പങ്കെടുത്ത യോഗം അഭിനന്ദിച്ചു.  ഹാവെർസ്സ്ട്രൊയിലെ  എൽക്സ് ലോഡ്ജിൽ   നടന്ന യോഗത്തിൽ ടോം നൈനാന്റെയും പോൾ  കറുകപ്പള്ളിയുടെയും നേതൃത്വത്തിൽ ഏതാനും മലയാളികളും പങ്കെടുത്തു.

റിപ്പബ്ലിക്കൻ പാർട്ടിക്ക് റോക്ക് ലാൻഡ് കൗണ്ടി  നേരത്തെ ബാലികേറാമലയായിരുന്നുവെന്ന് പാർട്ടി നേതാക്കൾ   പറഞ്ഞു. എന്നാൽ ഇപ്പോൾ കോൺഗ്രസ്മാൻ മൈക്ക് ലോലരും അസംബ്ലി അംഗങ്ങളും ഇവിടെ വിജയം കണ്ടു. ഹെയ്റ്റെഴ്‌സ് (മറ്റുള്ളവരെ വെറുക്കുന്നവർ) എന്ന് തുടങ്ങി പാർട്ടിയെ പലരും ആക്ഷേപിക്കാറുണ്ട്. എന്നാൽ തങ്ങൾ ഭരണഘടനയെയുംവ്യക്തിസ്വാതന്ത്യത്തെയും വ്യക്തിപരമായ ഉത്തരവാദിത്വത്തെയും ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്യുന്നത്-അവർ ചൂണ്ടിക്കാട്ടി.

കോൺഗ്രസിലേക്ക് വിജയിച്ച മൈക്ക് ലോലർ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് വരാൻ  കഴിയാത്തതിനാൽ സന്ദേശം അയക്കുകയാണ് ചെയ്തതത്. ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കു ജയിച്ച ബിൽ വെബർ, റോക്ക് ലാൻഡ് ഡിസ്ട്രിക്ട് അറ്റോർണി ടോം വെൽഷ്,  കൗണ്ടി എക്സിക്യൂട്ടീവ്  എഡ് ഡേ,  അസംബ്ലിമാൻ മക്ഗവൻ തുടങ്ങി ഒട്ടേറെ നേതാക്കൾ പങ്കെടുത്തു.
 
 

കൗണ്ടി എക്സിക്യു്റ്റിവ് എഡ് ഡേയുടെ പ്രസംഗത്തിൽ കൗണ്ടിയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ വിവരിച്ചു. 

ടോം നൈനാൻ,  പോൾ കറുകപ്പള്ളിൽ എന്നിവർക്ക് പുറമെ  റോയ് ചെങ്ങന്നൂർ, അലക്സ് എബ്രഹാം,  ജോർജ് ജോസഫ്, ജോർജ് ജോൺ കല്ലൂർ, ഷിബു  മുതലായവർ പങ്കെടുത്തു.

കൗണ്ടി എക്സിക്യൂട്ടീവ് എഡ് ഡേ, മലയാളികളിൽ അദ്ദേഹത്തിനുള്ള വിശ്വാസം  ആവർത്തിച്ചു. സരസ സംസാരപ്രിയനായ അദ്ദേഹം  ഏറെ  വിനയാന്വിതനാണ്.  ഒരിക്കൽ കണ്ടയാളെ പിന്നീട് മറക്കാറില്ലെന്നും പ്രത്യേകം  അടിവരയിട്ടു പറയട്ടെ! അത്ര അധികം വ്യക്തികളിൽ ഒരു ഇഴയടുപ്പം ഉണ്ടാക്കാൻ കഴിയുന്നത് കൊണ്ടുകൂടിയാകാം  രണ്ടാമതും വളരെ ഏറെ വോട്ടു വ്യത്യാസത്തിൽ കൗണ്ടി എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ടതും.  

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭരണം മോശമാണ് എന്ന് പറയുന്നവർക്കുള്ള ഒരു മറുപടിയായി തന്നെ ഈ വിജയത്തെ കണക്കാക്കാം. സ്ഥിരമായി വിജയിച്ചു കണ്ടുവരുന്ന മുഖങ്ങൾക്കു വിപരീതമായി പല പുതു മുഖങ്ങളും വിജയികളായി. കാലത്തിന്റെ മാറ്റമായി ഇതിനെ കരുതാം. 
ഡിന്നറോടുകൂടി വിജയാഘോഷങ്ങൾക്കു സമാപ്തിയായി.

ഒരനുബന്ധം കൂടി. സംസാരമധ്യേ എഡ് ഡേയുമായി ചില കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി.   എന്റെ കൃഷി-ഫ്‌ളവർ ഗാർഡൻ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. 
 

 
വരേണ്ടമാസം ചോദിച്ചു. ഓഗസ്റ്റ് മാസം. അപ്പോൾ  ഇന്ത്യൻ ചാനലും മറ്റും ഉണ്ടാകുമെന്നു കേട്ടപ്പോൾ തീർച്ചയായും വരാമെന്നു വാക്ക് തരുകയും ചെയ്തു. കാർഡിന്റെ മറുപുറത്തു ഇ-മെയിൽ തരുമ്പോൾ, പഴയ  ചില വീഡിയോസ് ചോദിക്കയും ചെയ്തു, വീഡിയോക്ക് ഭാഷയുടെ ആവശ്യം  ഇല്ലല്ലോ? 

ഓഗസ്റ് എന്ന് പറഞ്ഞപ്പോൾ ഒൻപതു മാസം അകലെ എന്നും ഒരു കുഞ്ഞു  ജനിക്കുവാൻ മാത്രം കാലം എന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. ഒരു കുഞ്ഞു ജനിക്കാൻ ഒൻപതു മാസം.   ഒരർത്ഥത്തിൽ   ഒരു കുഞ്ഞു ജനിക്കാൻ  വേണ്ട  തയാറെടുപ്പിലാണ്  എന്ന് ഞാൻ. ഒരു ഗാർഡൻ ശരിയാക്കണമെങ്കിൽ, ഇപ്പോഴേ നാം അതിനായി തയാറെടുക്കണം എന്ന് സാരം. 

ചിലപ്പോൾ കൃഷിയും പൂന്തോട്ടവും മറ്റും ഒരു ഗ്ലാമർ അല്ലെന്നു തോന്നുന്നത് കൊണ്ടാകാം,   അംഗീകാരത്തിന്  കൃഷിക്കാരെ പരിഗണിച്ചു കാണാത്തത്.
 

LEAVE A REPLY

Please enter your comment!
Please enter your name here