ദാംജിപുരിയില്‍ സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റലിലാണ് ഈ സംഭവം

ഭോപ്പാല്‍: പണം മോഷ്ടിച്ചുവെന്ന സംശയത്തില്‍ മധ്യപ്രദേശില്‍ പെണ്‍കുട്ടിക്ക് ഹോസ്റ്റല്‍ അധികാരികളുടെ ഭാഗത്തുനിന്ന് ക്രൂരമായ ശിക്ഷ. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ചെരുപ്പുമായ അണിയിച്ച് ഹോസ്റ്റലിലൂടെ നടത്തി. ഹോസ്റ്റല്‍ സൂപ്രണ്ട് ആണ് ഈ ശിക്ഷാനടപടി സ്വീകരിച്ചത്. സംഭവത്തില്‍ ബീറ്റൂളിലെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

ദാംജിപുരിയില്‍ സര്‍ക്കാര്‍ ട്രൈബല്‍ ഹോസ്റ്റലിലാണ് ഈ സംഭവം. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. പരാതി കേട്ട കലക്ടര്‍ അമന്‍വീര്‍ സിംഗ് ബെയ്ന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 

ഹോസ്റ്റലിലെ വനിത സൂപ്രണ്ടിനെ സ്ഥാനത്തുനിന്ന് നീക്കിയതായി ട്രൈബല്‍ ക്ഷേമ വകുപ്പ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here