ന്യുഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചടക്കിയതില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. വലിയ വിജയം സമ്മാനിച്ച ഡല്‍ഹി ജനതയോട് നന്ദി പറഞ്ഞ കെജ്‌രിവാള്‍, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’വെന്ന് പ്രതികരിച്ചു.

മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും താന്‍ തേടുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. 2015 മുതല്‍ ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന എഎപി സര്‍ക്കാരിന് ഇരട്ട എഞ്ചിന്‍ ശക്തിയാണ് എംസിഡി വിജയം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ബി.ജെ.പി കോര്‍പറേഷനിലെ വികസനം തടയരുതെന്നും എഎപി അഭ്യര്‍ത്ഥിച്ചു.

 

15 വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എഎപി എംസിഡി ഭരണം പിടിക്കുന്നത്. 250 സീറ്റുകളില്‍ 134 എണ്ണം പിടിച്ചെടുത്താണ് എഎപി അധികാരത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here