ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്ന് കോണ്‍ഗ്രസ് ഓഫീസ് നിശ്ചലം. പ്രവര്‍ത്തകരും നേതാക്കളും ഓഫീസ് പരിസരത്ത് എത്തിയിട്ടില്ല. പൂട്ടിയിട്ട നിലയിലാണ് കോണ്‍ഗ്രസ് ഓഫീസ്. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം വളരെ മോശം പ്രകടനമാണ് കോണ്‍ഗ്രസിന് കാഴ്ച്ച വെയ്ക്കാനായത്.

ആം ആദ്മി പാര്‍ട്ടി 132 സീറ്റുകളിലും ബിജെപി 104 സീറ്റുകളിലും ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 10ല്‍ ഒതുങ്ങുകയാണ്. ബിജെപിയാണ് തുടര്‍യായ 15 വര്‍ഷമായി ഡല്‍ഹി കോര്‍പറേഷന്‍ ഭരിക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകള്‍ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 48 സീറ്റുകള്‍ നേടിയ എഎപി പ്രതിപക്ഷമായി.

 

27 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്.ഇത്തവണ ബിജെപിയും എഎപിയും 250 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 247 വാര്‍ഡുകളില്‍ മത്സരിച്ചു. ആകെ 1349 സ്ഥാനാര്‍ത്ഥികളാണ് കോര്‍പറേഷനില്‍ മത്സരിക്കുന്നത്. തരഞ്ഞെടുപ്പില്‍ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here