ഇവിടെ ആകെയുള്ള 250 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി 135 ഇടത്ത് മുന്നിലെത്തി. അതില്‍ തന്നെ 123 സീറ്റുകളില്‍ വിജയം പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളില്‍ കൂടി വിജയിച്ചാല്‍ കേവല ഭൂരിപക്ഷമായ 126 എത്തും.

 

ന്യുഡല്‍ഹി: ഡല്‍ഹി മുനിസിപ്പില്‍ കോര്‍പറേഷന്‍ (എംസിഡി) തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നല്‍കി ആം ആദ്മി പാര്‍ട്ടിയുടെ വിജയം. കോണ്‍ഗ്രസില്‍ നിന്നൂം പതിനഞ്ച് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത എംസിഡി ഭരണം ബി.ജെ.പിക്ക് നഷ്ടമാകുന്നു. ഇത്തവണ മൂന്ന് കോര്‍പറേഷനുകളും കൂടി ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ആകെയുള്ള 250 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി 135 ഇടത്ത് മുന്നിലെത്തി. അതില്‍ തന്നെ 123 സീറ്റുകളില്‍ വിജയം പ്രഖ്യാപിച്ചു. മൂന്ന് സീറ്റുകളില്‍ കൂടി വിജയിച്ചാല്‍ കേവല ഭൂരിപക്ഷമായ 126 എത്തും.

ബി.ജെ.പിയാകട്ടെ 101 സീറ്റുകളില്‍ ലീഡ് തുടരുകയാണ്. ഇതില്‍ 96 ഇടത്ത് വിജയിച്ചു. കോണ്‍ഗ്രസ് പത്തിടത്ത് ലീഡ് ചെയ്യുമ്പോള്‍ ആറ് ഇടത്ത് വിജയം പ്രഖ്യാപിച്ചു. മറ്റുള്ളവര്‍ നാല് സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

 

2017ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ എഎപി 89 സീറ്റുകളില്‍ ലീഡ് ഉണ്ടാക്കി. എന്നാല്‍ ബി.ജെ.പിക്ക് 66 സീറ്റുകള്‍ കുറഞ്ഞു. കോണ്‍ഗ്രസിന് 18 സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ക്ക് ആറ് സീറ്റുകളാണ് നഷ്ടമായത്. 2017ല്‍ ബി.ജെ.പി അന്നുണ്ടായിരുന്ന 272 സീറ്റുകളില്‍ 181 ഇടത്ത് വിജയിച്ചിരുന്നു.

അതേസമയം, 2020ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റ്‌നില വച്ചുനോക്കുമ്പോള്‍ എഎപിക്ക് 62 സീറ്റുകളില്‍ കുറവ് കുറവ് വന്നിട്ടുണ്ട്. ബി.ജെ.പിയാകട്ടെ 48 സീറ്റുകള്‍ അധികം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് പത്തിടത്താണ് കൂടുതല്‍ ലീഡ് നേടിയത്. മറ്റുള്ളവര്‍ നാലിടങ്ങളിലും നേട്ടമുണ്ടാക്കി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി വലിയ ലീഡ് നേടിയെങ്കിലും അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ എഎപി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. എക്‌സ്ിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണ്ണമായൂം ശരിയായില്ലെങ്കിലും എഎപി അധികാരത്തിലെത്തുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഫലം.

എഎപി 155 സീറ്റിലും ബിജെപി 84 സീറ്റിലും കോണ്‍ഗ്രസ് ഏഴിടത്തും വിജയിക്കുമെന്നായിരുന്നു പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here