പി പി ചെറിയാൻ

ന്യുയോർക്ക് / ഖത്തർ : അമേരിക്കയിൽ നിന്നു ഫിഫ ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നതിനു ഖത്തറിൽ എത്തിയ പ്രമുഖ സോക്കർ ജേണലിസ്റ്റ് ഗ്രാന്റ് വഹൽ (48) ഹൃദ്രോഗത്തെ തുടർന്ന് ഡിസംബർ 9 വെള്ളിയാഴ്ച ഖത്തറിൽ അന്തരിച്ചു.

കളി റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നു സഹോദരൻ എറിക് പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെയ്ൽസ് – യുഎസ്എ മത്സരത്തിനിടെ എൽജിബിറ്റിക്യുവിനെ പിന്തുണച്ചു റെയ്ൻബൊ ഷർട്ട് ധരിച്ചെത്തിയ ഗ്രാന്റിനെ ഡിറ്റെയ്ൻ ചെയ്തിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഖത്തറിൽ സ്വവർഗ്ഗ ബന്ധങ്ങൾ നിയമവിരുദ്ധമാണ്.

 

അർജന്റീനയും നെതർലാൻഡും തമ്മിൽ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഗ്രാന്റ് ലൈവായി റിപ്പോർട്ട് ചെയ്തിരുന്നു. കളിയെ കുറിച്ചു ട്വിറ്റ് ചെയ്തതിനു 5 മണിക്കൂറിനു ശേഷമാണ് മരണം സംഭവിച്ചത്. ഗ്രാന്റിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു സഹോദരൻ എറിക് ഇൻസ്റ്റാ ഗ്രാമിൽ പോസ്റ്റ് ചെയ്തതിനാൽ തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് എഴുതിയിരുന്നു.

സ്പോർട്സ് ഇല്ലസ്ട്രേറ്റഡിൽ കഴിഞ്ഞ 20 വർഷമായി സ്പോർട്സ് ലേഖകനായിരുന്ന ഗ്രാന്റിന്റെ ആകസ്മിക മരണം യുഎസ് സോക്കർ കുടുംബത്തിനു തീരാനഷ്ടമാണെന്നു ഗ്രാന്റ് ഫാൻസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഗ്രാന്റിന്റെ മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here