ഹൂസ്റ്റണ്‍:  ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ ജീവനൊടുക്കേണ്ടി വന്നിരിക്കുകയാണ് കെന്റക്കിയിലെ യുവാവിന്. അതും അവിടെനിന്നുള്ള സെനറ്ററുടെ മകന്. കെന്റക്കി സ്റ്റേറ്റ് സെനറ്ററുടെ ട്രാന്‍സ്ജെന്‍ഡറായ മകന്‍ 24-ാം വയസ്സില്‍ ജീവനൊടുക്കിയത് അമേരിക്കയ്ക്ക് നാണക്കേടായി. വെള്ളിയാഴ്ചയാണ് സംഭവം. ‘ദീര്‍ഘകാലമായി മാനസിക ബുദ്ധിമുട്ടിലായിരുന്നു അവൻ. ട്രാന്‍സ് ആയതുകൊണ്ടല്ല, സമൂഹത്തിലെ ‘സ്വീകാര്യതക്കുറവ് കാരണമാണ് ജീവനൊടുക്കിയത്’. – അമ്മ ഡമോക്രാറ്റിക് സ്റ്റേറ്റ് സെനറ്ററായ ഹെന്റി ബെര്‍ഗ്-ബ്രൂസോ പറയുന്നു. എല്‍ജിബിടിക്യു അവകാശങ്ങള്‍ക്കായി വാദിക്കുന്ന മനുഷ്യാവകാശ ക്യംപയ്നിൽ ജോലി ചെയ്യുന്ന മകന് ഇപ്പോള്‍ കാര്യമായ പ്രശസ്തി ലഭിച്ചിട്ടുണ്ടെന്ന് ഹെന്റിയുടെ പിതാവ് പറഞ്ഞു.

‘ഈ ലോകത്തെ കൂടുതല്‍ സ്വീകാര്യമായ സ്ഥലമാക്കി മാറ്റാനുള്ള അവന്റെ ശ്രമം., ആശയവിനിമയവും രാഷ്ട്രീയവും നല്ല മാറ്റത്തിനുള്ള ശക്തിയായി ഉപയോഗിക്കാനുള്ള അവന്റെ അഭിലാഷം, ചുറ്റുമുള്ള എല്ലാവരേയും സ്‌നേഹിക്കുന്നവരായി തോന്നാനുള്ള അവന്റെ വ്യഗ്രത എന്നിവയ്ക്കായി അവന്‍ ഓർമിക്കപ്പെടും,’ – അദ്ദേഹത്തിന്റെ ചരമക്കുറിപ്പ് പറയുന്നു. വെര്‍ജീനിയയിലെ ആര്‍ലിങ്ടണിലുള്ള വസതിയിലായിരുന്നു അന്ത്യം.

ബെര്‍ഗ് തന്റെ മകനെക്കുറിച്ച് വികാര നിര്‍ഭരമായി സംസാരിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും  സ്‌കൂള്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്ന 2022 ലെ നിയമത്തിനെതിരെ അവര്‍ രംഗത്തു വന്നു. കെന്റക്കിയില്‍ ആറാം ക്ലാസ് മുതല്‍ കോളജ് വരെ പഠിക്കുന്നവർക്ക് നിയമം ബാധകമാകുന്നതാണ് ബില്‍. 

‘തന്റെ ജോലിയുമായി ബന്ധപ്പെട്ട് ദിവസേന ഈ രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷകരവും നീചവുമായ ട്രാന്‍സ്-ട്രാന്‍സ് വിരുദ്ധ സന്ദേശങ്ങളെക്കുറിച്ച് ഹെന്റി അറിഞ്ഞുകൊണ്ടിരുന്നു. രാജ്യത്തുടനീളമുള്ള ഈ വിദ്വേഷത്തിന്റെ വ്യാപനം അവനെ ആശങ്കപ്പെടുത്തി. ഞങ്ങളുടെ അവസാന സംഭാഷണങ്ങളിലൊന്നില്‍, തനിക്ക് തെരുവിലൂടെ സുരക്ഷിതമായി നടക്കാന്‍ കഴിയുമോ എന്ന് അവന്‍ ആശങ്കപ്പെട്ടതായും അവര്‍ ഓര്‍മിച്ചു. 

2020-ല്‍ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 30 വര്‍ഷം ഫിസിഷ്യനും പ്രഫസറുമായിരുന്നു ലൂയിസ്വില്ലില്‍ നിന്നുള്ള ബെര്‍ഗ്. തന്റെ മകന്റെ സമൂഹത്തോടുള്ള ചെറുത്തു നില്‍പ്പിനെ അവർ പ്രശംസിച്ചു. ‘എല്ലാവര്‍ക്കും കൃപയും അനുകമ്പയും വിവേകവും നല്‍കുന്നതിനായി’ തന്റെ ജീവിതം അവന്‍ ചെലവഴിച്ചുവെന്ന് അവർ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here