പി പി ചെറിയാൻ

മൻഹാട്ടൻ (ന്യൂയോർക്ക്) : ന്യൂയോർക്ക് മൻഹാട്ടനിലെ മാർക്കസ് ഗാർവി പാർക്കിൽ 60 വയസ്സുള്ള പീഡിയാട്രിഷ്യനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഡിസംബർ 23 വെള്ളിയാഴ്ച രാവിലെയാണു വീടിന്റെ സ്റ്റെയർ കേസിനു സമീപം  അബോധാവസ്ഥയിൽ ഡോക്ടറെ കാണുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം നടന്നു കഴിഞ്ഞിരുന്നു. ന്യൂജഴ്സിയിലെ വിവിധ ആശുപത്രികളിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എല്ലാവർക്കും ബഹുമാനവും ആദരവുമായിരുന്നു.

ശരീരത്തിൽ നിരവധി കുത്തുകൾ ഏറ്റിരുന്നതായി പൊലീസ് അറിയിച്ചു. ഡോക്ടറുടെ പേരോ വിശദ വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊരു കൊലപാതകമാണെന്നും ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യുയോർക്ക് പൊലീസ് അറിയിച്ചു.

റോക്ക്‌ലാന്റ് കൗണ്ടിയിലും പിഡിയാട്രീഷ്യനായി ജോലി ചെയ്തിട്ടുള്ള ഡോക്ടർ ഇവിടെയുള്ളവർക്കും സുപരിചിതനാണ്. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ വിദഗ്ധനായ ഡോക്ടർ കൊല്ലപ്പെട്ടതിൽ  അതീവ ദുഃഖമുണ്ടെന്ന് പൊലീസ് അധികാരികൾ പറഞ്ഞു.

അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നും ഇവർ കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here