കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയെന്ന് ആരോപണം. തുടര്‍ന്ന് ഭക്ഷണം കഴിച്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

മയൂരരേശ്വര്‍ ജില്ലയിലെ പ്രൈമറി സ്‌കൂളില്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ കഴിച്ച ഉച്ചഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികളെ ശാരീരികാസ്വാസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടികള്‍ക്ക് കൊടുക്കുന്ന പയര്‍ നിറച്ച പാത്രങ്ങളിലൊന്നിലാണ് പാമ്പിനെ കണ്ടെത്തിയയെന്ന് സ്‌കൂള്‍ ജീവനക്കാര്‍ പറയുന്നത്. പിന്നാലെ, ഭക്ഷണം കഴിച്ച കുട്ടികള്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി, ഉടനെ റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു.

ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് എല്ലാ അസുഖം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രാമവാസികള്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ദിപാഞ്ജനെ അറിയിച്ചു. പരാതികള്‍ ലഭിച്ചതായും കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കുമെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ ആശുപത്രിയില്‍ നിന്ന് ഒരാള്‍ ഒഴികെ എല്ലാ കുട്ടികളും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. അദ്ദേഹം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെ പ്രധാനാധ്യാപകനെ മര്‍ദിക്കുകയും ഇരുചക്ര വാഹനം നശിപ്പിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here