റോം ∙ മെഡിറ്ററേനിയൻ കടലിൽ ബോട്ടുകൾ മുങ്ങി നാനൂറോളം അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്. യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച നാലു ബോട്ടുകൾ തകർന്നാണ് അപകടമുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സൊമാലിയ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു ഇറ്റലിയിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കള്ളക്കടത്തുകാർ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാർഥികൾ യാത്ര ചെയ്തിരുന്നത്.

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി ഇറ്റാലിയൻ പ്രസിഡന്റ് സ്ഥിരീകരിച്ചു. എന്നാൽ എത്ര പേരാണ് അപകടത്തിൽപ്പെട്ടത് എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 29 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത് എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here