ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. ബി.ജെ.പി ഭരണത്തിൽ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും മോദി പറഞ്ഞു. യു.പി.എ ഭരണകാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും മോദി രൂക്ഷവിമർശനമുന്നയിച്ചു…

 

ലോക്‌സഭയിലെ പ്രതികരണത്തിലൂടെ ചിലരുടെ മനോനില വ്യക്തമായി. ഈ വലിയ നേതാവ് രാഷ്ട്രപതിയെപ്പോലും അപമാനിച്ചു. ഇത്തരം പ്രതികരണത്തിലൂടെ അദ്ദേഹം സ്വയം വെളിപ്പെട്ടു. പ്രതിപക്ഷത്ത് നിന്നും സംസാരിച്ച ഒരാൾ പോലും രാഷ്ട്രപതിയുടെ പ്രസംഗത്തെ പരാമർശിച്ചില്ല, വെറുപ്പിന്റെ രാഷ്ട്രീയമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ വികസനത്തെ ഉറ്റുനോക്കുന്നു. . അഴിമതിയുടെ രാഷ്ട്രീയത്തോടാണ് കോൺഗ്രസിന് താത്പര്യം.. ജനപക്ഷ രാഷ്ട്രീയത്തോടല്ല.കോൺഗ്രസിന്റെ തകർച്ച തുടർക്കഥയാകും. അവർക്ക് ജനങ്ങളുമായി ബന്ധമില്ല. പ്രതിപക്ഷവും മാദ്ധ്യമങ്ങളും വിചാരിച്ചാൽ മോദി തകരില്ല.. കോൺഗ്രസ് കുടുംബത്തെ സംരക്ഷിക്കുന്നു. താൻ രാജ്യത്തെയും. രാജ്യത്തെ ജനങ്ങളാണ് . തന്റെ സുരക്ഷാകവചം. നുണകൾക്ക് ഈ കവചത്തെ ഭേദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

നേരത്തെ പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോൾ പ്രതിപക്ഷം കനത്ത മുദ്രാവാക്യങ്ങളുമായി പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. ആദ്യം ബി.ആർ.എസ് അംഗങ്ങൾ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പിന്നാലെ കോൺഗ്രസ് അംഗങ്ങളും സഭ വിട്ടു. എന്നാൽ ഡി.എം.കെ,​ എൻ.സി.പി,​ തൃണമൂൽ എം.പിമാർ സഭയിൽ തുടർന്നു. അദാനി വിവാദത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here