ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പദവിയില്‍ നിന്ന് നീക്കണമെന്നും അല്ലെങ്കില്‍ മോദിക്ക് പുറത്തുപോകേണ്ടിവരുമെന്നും ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ട്വീറ്ററിലൂടെയാണ് സുബ്രമണ്യന്റെ പരാമര്‍ശം.

 

 

 

‘അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മോദി നീക്കണം. പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ കാര്യത്തിലും, വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് പുറത്തുവരാനിരിക്കുന്ന അതിനേക്കാള്‍ ഭീകരമായ മറ്റൊരു കാര്യത്തിലും ഉള്‍പ്പെടെ നിരവധി സമയങ്ങളില്‍ അദ്ദേഹം വിഡ്ഢിത്തം ചെയ്തിട്ടുണ്ട്. ഡോവലിനെ നീക്കിയില്ലെങ്കില്‍ 2023 മധ്യത്തോടെ മോദിക്ക് രാജിവെക്കേണ്ടി വരും’. സുബ്രമണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

മുന്‍പ് അദാനി വിഷയത്തിലും സുബ്രമണ്യന്‍ സ്വാമി മോദിക്കെതിരെ രംഗത്തുവന്നിരുന്നു. അദാനി ഗ്രൂപ്പ് നേരിടുന്ന തകര്‍ച്ചക്ക് കാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് രാമസേതു മുറിക്കുന്നതിനുളള ശ്രീരാമകോപമെന്നാണ് അദ്ദേഹം പറഞ്ഞത്. രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് അദാനിയുടെ വിഴിഞ്ഞം പദ്ധതി കാരണമാണ്. ശ്രീരാമ ഭഗവാന്‍ ഇപ്പോള്‍ തന്റെ അഗ്‌നി ബാണം പുറത്തെടുത്തിരിക്കുന്നു. ഇനി ആരൊക്കെ തകരുമെന്ന് ഊഹിക്കുക? സ്വാമി ട്വീറ്റ് ചെയ്തിരുന്നു. അദാനിയുടെ മുഴുവന്‍ ആസ്തിയും സര്‍ക്കാര്‍ കണ്ടുകെട്ടി ലേലം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here