ന്യൂഡല്‍ഹി : ലോകനേതക്കാള്‍ക്ക് ഏറ്റവും പ്രിയങ്കരനാണ് പ്രധാനമന്ത്രി നരേന്ദ്രേമോദിയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലേനായി. ലോകത്തെ പ്രമുഖ നേതാവാണെന്ന് അദ്ദേഹം തെളിച്ചെുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെത്തിയ മെലാനി പറഞ്ഞു. റെയ്‌സിന ഡയലോഗില്‍പങ്കെടുക്കുന്നതിനാണ് അവര്‍ ന്യൂഡല്‍ഹിലെത്തിയത്. രാഷ്ട്രപതിഭവനിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വീകരിച്ചു.

 

ഡയലോഗിന്റെ എട്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി.പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടകന്‍. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ളത് സദൃഢമായ ബന്ധമാണെന്നും അത് ഇനിയും ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം അവര്‍ പറഞ്ഞു.ജോര്‍ജിയ മെലാനിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

 

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായ അവരെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാര്‍തി പവാറാണ് മെലോനിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അറ്റോണിയോ തജാനിയും വ്യവസായ പ്രമുഖരുടെ സംഘവും അവര്‍ക്കൊപ്പം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോര്‍ജിയ മെലോനിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here