Monday, June 5, 2023
spot_img
Homeന്യൂസ്‌അമേരിക്കഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് 2023 ലെ വുമൺ ഓഫ് ദ ഇയർ അവാർഡ്...

ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് 2023 ലെ വുമൺ ഓഫ് ദ ഇയർ അവാർഡ് ഗീതാ മേനോന്

-

പി. പി ചെറിയാൻ

ഡാളസ് : ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സാസ് 2023-ലെ വുമൺ ഓഫ് ദി ഇയർ അവാർഡ് വൺ എർത്ത് വൺ ചാൻസസെദിസ് മാസത്തിന്റെ(One Earth One Chancethis month).സ്ഥാപകയായ ഗീതാ മേനോന് സമ്മാനിച്ചു.
 
നോർത്ത് ടെക്‌സാസിലെ ഇന്ത്യൻ സമൂഹത്തിന്റെ  സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനയാണ്  ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് . പ്ലാനോയിലെ മിനർവ ബാങ്ക്വറ്റ് ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷത്തോടനുബന്ധിച്ചാണ് അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചത് .ഇന്ത്യൻ ദേശീയ ഗാനവും അമേരിക്കൻ ദേശീയ ഗാനവും ആലപിച്ചാണ് പരിപാടി ആരംഭിച്ചത്
 
പരിപാടിയിൽ 11 സ്ത്രീകൾ അവരുടെ വിജയഗാഥകൾ പങ്കുവെച്ചു, തുടർന്ന് പ്രീത പ്രഭാകർ മുഖ്യ പ്രഭാക്ഷണം നടത്തി.തുടർന്ന് നാരീ ശക്തി(Naari Shakti) യുടെ നൃത്ത പ്രകടനവും ഉണ്ടായിരുന്നു. .കമ്മ്യൂണിറ്റിലെ സേവനത്തെ അടിസ്ഥാനമാക്കി സ്പീക്കർമാരെ തിരഞ്ഞെടുത്തു, അതിൽ മികച്ച പ്രഭാഷകരെ ജൂറി തിരഞ്ഞെടുക്കുകയും ബോർഡ് ആദരിക്കുകയും ട്രോഫികൾ നൽകി അവരെ അംഗീകരിക്കുകയും ചെയ്തു
 
വുമൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഗീത മേനോന്റെ വൺ എർത്ത് വൺ ചാൻസ്  എന്നസംഘടന  നഗരപ്രദേശങ്ങളിലെ സുസ്ഥിര ജീവിതത്തിലും വനനശീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പരിസ്ഥിതി ലാഭരഹിത സ്ഥാപനമാണ്.ഡാളസ് ഫോർട്ട് വർത്ത മെട്രോപ്ലെക്സിൽ മാത്രം ഈ സംഘടന 760 മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചു, പാർക്കുകളിൽ യുവാക്കൾ മാലിന്യം വലിച്ചെറിയാതിരിക്കുന്നതിനും  സുസ്ഥിര ജീവിതത്തെക്കുറിച്ചും  അവബോധം വളർത്തുകയും ചെയുക എന്നതാണ് സംഘടനയുടെ മറ്റു ലക്ഷ്യങ്ങൾ.
 
“ഞങ്ങൾക്കൊപ്പം സന്നദ്ധസേവനം നടത്തുന്നത് രസകരവും ജീവിതത്തെയും സമ്പന്നമാക്കുന്ന ഒരു സമയവു മാണ്,” വൺ എർത്ത് വൺ ചാൻസ് ഗീതാ മേനോൻ പറഞ്ഞു.
 
     

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: