ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിേഷധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് വിലക്ക്. ‘ജനാധിപത്യം സംരക്ഷിക്കുക’ എന്ന മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

 

ഇന്ന് രാത്രി ഏഴ് മണിക്ക് പ്രതിഷേധ പരിപാടി തുടങ്ങാനിരിക്കുന്നതിനിടയിലാണ് നേതാക്കന്മാരെ അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തറിനെയടക്കം പോലീസ് അറസ്റ്റ് ചെയ്തു. പി ചിദംബരത്തെ ചെങ്കോട്ടയിലേക്ക് പോകുന്നതില്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി ടൗണ്‍ ഹാളില്‍ സമാപിക്കാനിരിക്കുന്ന മാര്‍ച്ചില്‍ എല്ലാ കോണ്‍ഗ്രസ് എംപിമാരും നേതാക്കളും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here