ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുളള കാലാവധി ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടി. ഈ മാസം 31 വരെയായിരുന്നു ആദ്യം നല്‍കിയ കാലാവധി. ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതില്‍ പലയിടങ്ങളിലും സാങ്കേതിക തടസങ്ങള്‍ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കാലാവധി നീട്ടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കാലാവധി നീട്ടണമെന്നുംആവശ്യമുയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാലാവധി ജൂണ്‍ 30 വരെ നീട്ടിയത്.

ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്‌സൈറ്റില്‍ Link Aadhaar Status ക്ലിക് ചെയ്യുക. പാന്‍, ആധാര്‍ നമ്പര്‍ നല്‍കി മുന്നോട്ടു പോകുമ്പോള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ Your PAN is already linked to given Adhaar എന്ന സന്ദേശം ലഭിക്കും. ചെയ്തിട്ടില്ലെങ്കില്‍ Link Aadhar ക്ലിക് ചെയ്ത് പാന്‍, ആധാര്‍ ,പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ലിങ്ക് ചെയ്യും.

ഇരുരേഖകളിലെയും പേര്, ജനനതീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കില്‍ ഇവയിലെ പേരുകള്‍ ഒരുപോലെയാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here