തിരുവനന്തപുരം: മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയുടെ യാത്രാ ടിക്കറ്റ് വരുമാനം 6345കോടി രൂപ.

2019-20വർഷത്തിലെ 5225കോടി രൂപയുടെ റെക്കാഡ് തിരുത്തിയ സർവകാലനേട്ടമാണിത്. കഴിഞ്ഞതിന് തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തിൽ 3539.77കോടിരൂപയായിരുന്നു. 80 ശതമാനമാണ് വരുമാനവർദ്ധന.

യാത്രക്കാരുടെ എണ്ണം 33.9കോടിയിൽ നിന്ന് 64കോടിയായി ഉയർന്നു.അവധി, ഉത്സവ വേളകളിലാണ് യാത്രക്കാർ വർദ്ധിച്ചത്.

ദക്ഷിണ റെയിൽവേയുടെ മൊത്തം വരുമാനം 10703കോടിയാണ്. മുൻവർഷത്തെക്കാൾ 47 ശതമാനം ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിൽചരക്കു ഗതാഗതത്തിൽ 30 ശതമാനത്തിന്റെ വർദ്ധനയോടെ 3637.86 കോടി രൂപ നേടി. പെട്രോളിയം, ഭക്ഷ്യ വസ്തുക്കൾ, ഓട്ടോമൊബൈൽ ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 37.94 ദശലക്ഷം ടൺ ചരക്ക് നീക്കം നടത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here