മുന്‍മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനും പ്രമുഖ ലിങ്കായത്ത് നേതാവുമാണ് ലക്ഷ്മണ്‍ സാവദി. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റ ലക്ഷമണിന് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.

ബംഗലൂരു: കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് ലക്ഷ്മണ്‍ സാവദി പാര്‍ട്ടി വിട്ടു. മുന്‍മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനും പ്രമുഖ ലിങ്കായത്ത് നേതാവുമാണ് ലക്ഷ്മണ്‍ സാവദി. 2018ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റ ലക്ഷമണിന് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.

 

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ കാണുന്നതിനായി ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ്.

 

മറ്റൊരു മുതിര്‍ന്ന നേതാവായ കെ.എസ് ഈശ്വരപ്പ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് പാര്‍ട്ടി 189 അംഗ പട്ടിക പ്രഖ്യാപിച്ചത്. നിരവധി സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകഞ്ഞുതുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here