രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ഇനിയുള്ള മാര്‍ഗം ഹൈക്കോടതിയാണ്. ഹൈക്കോടതിയും കൈവിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും. 2019ലെ പാര്‍ലെന്റ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. ‘മോദി’ എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാകുന്നതെങ്ങനെ എന്നായിരുന്നു ചോദ്യം.

സൂറത്ത്: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാള്‍ുല്‍ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സൂറത്ത് സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തില്ല. വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. കുറ്റക്കാനെന്ന കണ്ടെത്തലും ശിക്ഷാവിധിയും സ്‌റ്റേ ചെയ്യാത്തതിനാല്‍ എം.പി സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ഇനിയുള്ള മാര്‍ഗം ഹൈക്കോടതിയാണ്. ഹൈക്കോടതിയും കൈവിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും. 2019ലെ പാര്‍ലെന്റ് തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. ‘മോദി’ എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാകുന്നതെങ്ങനെ എന്നായിരുന്നു ചോദ്യം.

ഇതിനെതിരെ ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദിയാണ് സൂറത്ത് സിജെഎം കോടതിയെ സമീപിച്ചത്. ‘മോദി’ സമുദായത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്നായിരുന്നു പരാതി. കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.

ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ കേസിന്റെ നിലനില്‍പ്പ് വരെ ചോദ്യം ചെയ്തുള്ള വാദങ്ങള്‍ ഉയര്‍ത്തി. കര്‍ണാടകയില്‍ നടന്ന സംഭവത്തില്‍ സൂറത്തിലെ കോടതിയില്‍ എങ്ങനെ കേസ് നടക്കുമെന്നതും ഉയര്‍ത്തിയിരുന്നു. എന്നാല്‍ രാഹുല്‍ മുന്‍പും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്നൂം അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ പതിവായി നടത്തി ആളുകളെ അപമാനിക്കുന്ന ആളാണെന്നും അപേക്ഷ അംഗീകരിക്കരുതെന്നുമാണ് പൂര്‍ണേശ് മോദി എതിര്‍വാദം ഉയര്‍ത്തിയത്. ഇത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍.പി മൊഗേറ അംഗീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here