ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യാക്കാരടങ്ങുന്ന മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി. 392 പേരടങ്ങുന്ന വ്യോമസേനയുടെ ഗ്ളോബ് മാസ്റ്റർ വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതത്. സംഘത്തിലെ മലയാളികളെ കേരള ഹൗസിലേയ്ക്ക് മാറ്റും. സുഡാനിൽ കുടുങ്ങി കിടന്നിരുന്ന നിരവധി ഇന്ത്യക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ‌ഡൽഹി, മുംബയ് വിമാനത്താവളങ്ങളിലായി സുരക്ഷിതരായി എത്തിച്ചിരുന്നു.

 

സംഘർഷ ഭൂമിയിൽ നിന്നും ജിദ്ദയിലെത്തിയ സംഘത്തെ ദൗത്യത്തിന് നേതൃത്വം നൽകുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സ്വീകരിച്ച ശേഷമാണ് ഇന്ത്യയിലേയ്ക്ക് യാത്രയാക്കിയത്. 19 മലയാളികളടക്കം 367 ഇന്ത്യക്കാരടങ്ങുന്ന സംഘമായിരുന്നു ഓപ്പറേഷൻ കാവേരിയുടെ ആദ്യ രക്ഷാ ദൗത്യത്തിലുണ്ടായിരുന്നത്. ഇവർ 26-ന് ഡൽഹി വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്.

 

ജിദ്ദയിൽ നിന്നുള്ള 246 പേരടങ്ങിയ രണ്ടാം സംഘം ഇന്നലെ ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഹെവിലിഫ്റ്റ്‌ വിമാനത്തിൽ മുംബയിലെത്തി. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് എല്ലാ സൗകര്യങ്ങളും കേന്ദ്രസർക്കാരും ഇന്ത്യൻ എംബസിയും ചേർന്ന് ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ വിമാനയാത്ര, താമസസ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വിതോമസ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here