ന്യുഡല്‍ഹി: രാജ്യത്ത് ഏകവ്യക്തി നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്തിന് രണ്ട് നിയമവുമായി എങ്ങനെ മുന്നോട്ടുപോകാനാവുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘മേര മൂത്ത് സബ്‌സെ മജ്ബൂത്ത്’ പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് മുസ്ലീമിന് എതിരാണ്. മുത്തലാഖ് നിര്‍ത്തലാക്കിയതോടെ മുസ്ലീം സ്ത്രീകള്‍ തനിക്കൊപ്പമായി. പ്രതിപക്ഷത്തിന്റെത് അഴിമതി കൂട്ടായ്മയാണ്. ബിജെപിയുടെ വിജയം ഉറപ്പായതില്‍ അവര്‍ ഭയക്കുന്നു. പരസ്പരം പോരടിച്ചിരുന്ന പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ സാഷ്ടാംഗം പ്രണമിക്കുകയാണെന്നും മോദി പരിഹസിച്ചു.

20 കോടി ലക്ഷം രൂപയുടെ അഴിമതി ഗ്യാരന്റിയാണ് പ്രതിപക്ഷത്തിന്റെ കൂട്ടായ്മ്. അഴിമതികളില്‍ നിന്നുള്ള രക്ഷപ്പെടലാണ് പൊതുമിനിമം പരിപാടി. ഏക വ്യക്തി നിയമം ഭരണഘടന വിഭാവനം ചെയ്യുന്നതാണ്. സുപ്രീം കോടതി വരെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. മുത്തലാഖ് ഇസ്ലാമിന് അനിവാര്യമാണോ? അങ്ങനെയെങ്കില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്തോനീഷ്യ, ഖത്തര്‍, ജോര്‍ദാന്‍, സിറിയ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ എന്തുകൊണ്ട് മുത്തലാഖ് ഇല്ല. 90 ശതമാനത്തോളം സുന്നി മുസ്ലീംകള്‍ ഉള്ള ഇീജിപ്തില്‍ മുത്തലാഖ് 80-90 വര്‍ഷങ്ങള്‍ക്കു മുന്നേ നിരോധിച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഏക വ്യക്തി നിയമം നടപ്പാക്കാന്‍ ബിജെപി പോരാടും. അത് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും വ്യതയസ്ത നിയമമാണെങ്കില്‍ അതെങ്ങനെ മുന്നോട്ടുപോകും. രണ്ട നിയമങ്ങള്‍ കൊണ്ട് ഒരു രാജ്യമെങ്ങനെ പ്രവര്‍ത്തിക്കും. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബാങ്കിനു വേണ്ടി വാദിക്കുന്നരാണ്. അവര്‍ നമ്മുടെ മുസ്ലീം മക്കളോട് അനീതി പ്രവര്‍ത്തിക്കുന്നുവെന്നും മോദി ഭോപ്പാലിനെ യോഗത്തില്‍ പറഞ്ഞു.

മുത്തലാഖ് സ്ത്രീകളെ മാത്രമല്ല ബാധിക്കുന്നത്, കുടുംബത്തെ മുഴുവനാണ്. ഒരുപാട് പ്രതീക്ഷകളുമായാണ് ഓരോ സ്ത്രീയും വിവാഹിതയാകുന്നത്. മുത്തലാഖ് വഴി അവരെ തിരിച്ചയക്കുമ്പോള്‍ അവരുടെ മാതാപിതാക്കളും സഹോദരങ്ങളും ഏറെ വേദന അനുഭവിക്കുന്നു.

മുസ്ലീം സ്ത്രീകളെ അടിച്ചമര്‍ത്താനാണ് ചിലര്‍ മുത്തലാഖിനെ അനുകൂലിക്കുന്നത്. എന്നാല്‍ മുസ്ലീം സഹോദരിമാരും പെണ്‍മക്കളുമായകട്ടെ, അവര്‍ ബിജെപിക്കൊപ്പവും മോദിക്കൊപ്പവുമാണ്. ഏക വ്യക്തി നിയമശത്ത എതിര്‍ക്കുന്നവരാകട്ടെ അവരുടെ താല്‍പര്യത്തിന് വേണ്ടി ജനങ്ങളെ എരികേറ്റുകയാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് ഭരണഘടന വ്യക്തമാക്കുന്നു. ഏക വ്യക്തി നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here