ന്യൂഡൽഹി: പ്രതിമാസം 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഡൽഹിയിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ എട്ടു ശതമാനം വർദ്ധന. വൈദ്യുതി വിതരണ ഏജൻസികളുമായുള്ള പവർ പർച്ചേസ് അഡ്ജസ്റ്റ്‌മെന്റ് നിരക്ക് (പി.പി.എ.സി) പ്രകാരമാണ് വർദ്ധന. വൈദ്യുതി നിരക്ക് വർദ്ധനയെ ചൊല്ലി ഡൽഹി ഭരിക്കുന്ന ആംആദ്‌മി പാർട്ടിയും പ്രതിപക്ഷമായ ബി.ജെ.പിയും തമ്മിൽ വാക്ക്‌പോരും തുടങ്ങി.

കൽക്കരി, വാതകം തുടങ്ങിയ ഇന്ധനങ്ങളുടെ വിലയെ അടിസ്ഥാനമാക്കി മൂന്നുമാസത്തിലൊരിക്കൽ ഡൽഹിയിൽ വൈദ്യുതി നിരക്ക് പുനഃക്രമീകരിക്കാറുണ്ട്. ശൈത്യകാലത്ത് വില കുറയുന്നതും ,വേനൽക്കാലത്ത് വർദ്ധിക്കുന്നതും പതിവാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. ഡൽഹിയിൽ 200 യൂണിറ്റ് വരെ സൗജന്യമാണ്. 201-400 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും. ബി.എസ്.ഇ.എസ് യമുന പവർ ലിമിറ്റഡ്, ബി.എസ്.ഇ.എസ് രാജധാനി പവർ ലിമിറ്റഡ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, നോർത്ത് ഡൽഹി പവർ ലിമിറ്റഡ് എന്നീ ഏജൻസികളാണ് ഡൽഹിയിൽ വൈദ്യുതി വിതരണം ചെയ്യുന്നത്.


കൽക്കരി ഇറക്കുമതി ചെലവിനെ തുടർന്നുള്ള കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയാണ് വർദ്ധനയ്‌ക്ക് ഇടയാക്കിയതെന്ന് ഡൽഹി മന്ത്രി അതിഷി മർലേന ആരോപിച്ചു.ആഭ്യന്തര കൽക്കരിയുടെ വില ടണ്ണിന് 200 രൂപയും ഇറക്കുമതി ചെയ്യുന്ന ഇനത്തിന് ടണ്ണിന് 25,000 രൂപയുമാണ് വില.

ഡിസ്കോമുകളും എഎപി സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് വർദ്ധനവിന് കാരണമെന്ന് ബി.ജെ.പി വക്താവ് ഹരീഷ് ഖുറാന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here