കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയതില്‍ മാപ്പ് ചോദിച്ച് കേരള പോലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് മാപ്പു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിട്ടത്. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുട്ടിയെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമം വിഫലമായെന്നാണ് പോലീസ് പോസ്റ്റിലൂടെ കുറിച്ചത്.

കുട്ടിയ്ക്കുവേണ്ടിയുള്ള തിരച്ചിലില്‍ പോലീസ് അലംഭാവം കാണിച്ചതായി ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. പോലീസിന്റെ ജാഗ്രതക്കുറവാണ് കുട്ടിയെ കണ്ടെത്താന്‍ വൈകിയതെന്നും ആരോപണമുന്നയിച്ചവര്‍ പറഞ്ഞു. ഇതുവഴി കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സമയം ലഭിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here