ഓർത്തഡോക്സ് ടി.വിയുടെ ചരിത്ര നാഴിക കല്ലിൽ പുതിയ ഒരദ്ധ്യായം കൂടി വിരചിതമാകുന്നു 

OrthodoxTV

ഓർത്തഡോക്സ് ടി.വിയുടെ ചരിത്ര നാഴിക കല്ലിൽ പുതിയ ഒരദ്ധ്യായം കൂടി എഴുതിചേർത്തുകൊണ്ട് 2016 മെയ്‌ മാസം മുതൽ സാറ്റലറ്റ് സംപ്രേക്ഷണം ആരംഭിക്കുകയാണ്. ഒഫീഷ്യൽ ലോഞ്ചിഗ് ജൂൺ രണ്ടാം വാരത്തിൽ അറ്റലന്റയിൽ നടക്കും. “ഓർത്തഡോക്സ് ടി.വി ചാനൽ 21” ഭൂതല സംപ്രേക്ഷണം ആരംഭിക്കുമ്പോൾ കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, ഡിഷ് ഡി ടി എച്ച് സര്‍വീസുകളിലൂടെയും ലോകമെങ്ങും ലഭ്യമാക്കും.

ആധുനികകാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഇന്നിന്റെ ശാസ്ത്ര സാങ്കേതികവിദ്യകൾ പരമാവധി പ്രയോചനപ്പെടുത്തുവാൻ വേണ്ടി  വിഷ്വൽ മീഡിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ഭദ്രാസന തലങ്ങളിൽ ഏകോപിപ്പിച്ച് കൊണ്ട് കൂടുതൽ പ്രോഗ്രാമുകൾ ഉണ്ടാവുകയാണെങ്കിൽ അത് വരും തലമുറകൾക്ക് പ്രയോജനമാക്കുവാൻ സാധിക്കും. അതിനായി നമ്മുടെ എല്ലാ ഭദ്രാസനത്തിലും വിഷ്വൽ മീഡിയയിൽ താല്പര്യമുള്ള യുവതീയുവാക്കളെ കണ്ടെത്തുവാനും ഓരോ ഇടവകകളിലും നടക്കുന്ന പ്രോഗ്രാമുകൾ (ഓര്‍ത്തഡോക്‌സ്‌ വിശ്വാസം, ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍ , ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ പ്രോഗ്രാമുകളും ,അധ്യാല്‌മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍ , ക്രിസ്‌തീയ ഗാനങ്ങൾ)  തുടങ്ങിയവ ഓർത്തഡോക്സ് ടി.വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നതിലൂടെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പുതിയൊരു മേഘല തുറക്കപ്പെടുകയാണ്. ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും തങ്ങളുടെ Android,  iPhone, iPod, Video phone, Skype Video conference എന്നിവയിലൂടെ ആര്‍ക്കും എവിടെനിന്നും തത്സമയം വാര്‍ത്തകളും, പ്രോഗ്രാമുകളും അയക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

JOY TV Networks

“ജോയ് ടെലിവിഷൻ നെറ്റ് വർക്കിന്റെ വേൾഡ് ക്ലാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റ്റുഡിയോയുടെ പിൻബലത്തോടെ 10 ടെലിവിഷൻ ചാനലുകളും, 8 റേഡിയോ ചാനലുകളും ഉൾപ്പെടെ 18 ചാനലുകളുമായാണ് അമേരിക്കൻ മണ്ണിൽ നിന്നും ആദ്യമായി  ഇന്ത്യൻ ചാനലുകൾ  സാറ്റലറ്റ് സംപ്രേക്ഷണം ആരംഭിക്കുന്നത്.

 ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ഹിന്ദി, ഗുജറാത്തി, തെലുംഗ്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ വിക്ഞാന-വിനോദ പരിപാടികളും, വാർത്താ വിശകലന പരിപാടികളും ഉൾപ്പെടുത്തികൊണ്ടാണ് “ചാനൽ 21” പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിക്കുന്നത്.  വിവിധ തെന്നിന്ത്യൻ ഭാഷകളിൽ മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെയാണ് ചാനലുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ ചെയര്‍മാനായും, ഫാ. ജോണ്‍സണ്‍ പുഞ്ചകോണം CEO ആയും , പുലികോട്ടില്‍ ജോയി CFO ആയും, സെക്രടറിയായി ചാര്‍ളി പടനിലം സെക്രടറി ആയും , പ്രോഗ്രാം ഡയറകടെര്‍സ്‌ ആയി ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (USA , Far East Europe) , മാത്യൂസ്‌ ജോണ്‍ (UAE , INDIA ), ഡോ കെ സി ചാക്കോ (ദോഹ), ശ്രി റോയി എം മാത്യു മുത്തൂറ്റ് ,  മാത്യു നൈനാൻ (മസ്ക്കറ്റ്), പോൾ കറുകപ്പിള്ളിൽ (ന്യൂ യോർക്ക്) മാത്യൂസ്‌ ജോർജ്ജ് പൂവത്തൂർ,ഷാജീ വർഗീസ്‌ ന്യൂജേർസി) തോമസ്‌ ജോർജ്ജ് പൂവത്തൂർ, ഷാജൻ ജോർജ്ജ് (ന്യൂ യോർക്ക്) തിരുവല്ല ബേബി  എന്നിവരും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫാ. ജോൺസൺ പുഞ്ചക്കോണം
Skype : punchakonam
+1-770 310 9050

LEAVE A REPLY

Please enter your comment!
Please enter your name here