മ്യൂണിച്​: ജർമനിയിലെ മ്യൂണിച്ചി​ൽ വ്യാപാര സമുച്ചയത്തിനു നേ​രെ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക്​ പരി​ക്കേൽക്കുകയും ചെയ്​തു. മരണസംഖ്യ ഇനിയും ഉയരാനാണ്​ ​സാധ്യത. തെക്കൻ ജർമനിയിലെ ഒളിമ്പിക്​ സ്​റ്റേഡിയത്തിന്​ സമീപമുള്ള വ്യാപാര സമുച്ചയത്തിലാണ്​ വെടിവെപ്പ്​.

ജര്‍മന്‍ സമയം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. അക്രമിയെ കണ്ടത്തൊന്‍ പൊലീസ് സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. ജനങ്ങളോട് ഈ പ്രദേശത്തേക്ക് വരരുതെന്ന് പൊലീസ് ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ജര്‍മനിയിലെ പ്രാദേശിക ട്രെയിനില്‍ മഴുവും കത്തിയുമായി ഒരു യുവാവ് നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചെറുപ്പക്കാരനായ ഇയാള്‍ പാകിസ്താനിയോ അഫ്ഗാന്‍കാരനോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here