മുണ്ടക്കയം: റബര്‍ ഷീറ്റ് മോഷ്ടാവിനെ പിടികൂടാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയത് ഭാര്യയുടെ കാമുകനായ പതിനാറുകാരന്‍. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റബര്‍ മോഷ്ടാവിനെ പിടികൂടാന്‍ പുകപ്പുരയുടെ അകത്തും പുറത്തുമായി ആരും അറിയാതെ ക്യാമറ സ്ഥാപിച്ചത്.
എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ക്യാമറ പരിശോധിച്ച ഗൃഹനാഥന്‍ കണ്ടത് ഇയാളുടെ 36 കാരിയായ ഭാര്യയും അയല്‍വാസിയായ പതിനാറുകാരനുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ആയിരുന്നു. എല്ലാ ദിവസവും ഇരുവരും സംഗമിയ്ക്കാറുണ്ടായിരുന്നു എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണത്രെ. അതിനിടെ ക്യാമറയില്‍ നിന്ന് ചോര്‍ന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗൃഹനാഥന് ക്യാമറ സ്ഥാപിച്ച് കൊടുത്ത ടെക്‌നീഷ്യന്‍മാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്നും പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here