ഒഡിഷയിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ 22 പേര്‍ മരിക്കുകയും ഒട്ടേറെപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ഒഡിഷയുടെ തലസ്ഥാന നഗരിയായ ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്.യു.എം ആശുപത്രിയിലാണ് ഇന്നലെ രാത്രി 7.30ഓടെ തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ആശുപത്രിയിലെ രണ്ടാംനിലയില്‍ ഡയാലിസിസ് വാര്‍ഡിലാണു തീപിടിത്തമുണ്ടായത്.

തുടര്‍ന്ന് ഐ.സി.യുവിലേക്കും പടരുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരമെടുത്താണ് അഗ്നിശമന സേന തീയണച്ചത്. വെന്റിലേറ്ററിലും ഐ.സി.യുവിലും ചികിത്സയില്‍ കഴിയുന്നവരുമടക്കമുള്ള രോഗികളെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലിഫ്റ്റ് ഉപയോഗിച്ചാണ് ആശുപത്രിയിലെ രോഗികളെ പുറത്തെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്.

അപകടം നടന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here