ഡാളസ്: ഡാളസ്സിലെ സാമുഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകനും, സംഘാടകരുമായി ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഇക്ക്‌വിന്ദര്‍ പബ്ലൊ (Ikvinder Pabla (21)) ഹൃദയത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടുള്ള കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ പ്ലാനൊ മെഡിക്കല്‍ സെന്റര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്നതായി ടെക്‌സസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വെളിപ്പെടുത്തി.

ഒക്ടോബര്‍ 16 നായിരുന്നു സംഭവം. റിച്ചാര്‍ഡ്‌സനിലുള്ള ഹുക്കാ ലൊഞ്ചില്‍ നിന്നും പാര്‍ക്കിങ്ങ് ലോട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിന് പബ്ലോ പുറത്തേക്കിറങ്ങിയതായിരുന്നു ഇതിനോടൊപ്പം പുറത്തിറങ്ങിയ പബ്ലൊയുടെ കൂട്ടുകാരിയെ മൂന്നു യുവാക്കള്‍ സമീപിച്ചു. കൂട്ടുകാരിയുടെ കൂടെ ഉണ്ടായിരുന്ന പബ്ലൊയുടെ സഹോദരനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയതായിരുന്നു പബ്ലൊ, പബ്ലൊയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവരില്‍ ഒരാള്‍ കാറില്‍ നിന്നും സ്‌കരൂ ഡ്രൈവര്‍ കൊണ്ടുവന്ന് പബ്ലൊയുടെ ശരീരത്തില്‍ പലഭാഗങ്ങളിലായി കുത്തിയിറക്കി, ഒടുവില്‍ ഹൃദയത്തിലേക്ക് കുത്തിയിറക്കിയതിന് ശേഷം സ്ഥലം വിട്ടു. രാവിലെ നടന്ന സംഭവത്തിന് നിരവധി ദൃക് സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും, പോലീസ് എത്തിയ ശേഷമാണ് പബ്ലൊയെ ആശുപത്രിയിലേക്കു മാറ്റിയത്. പത്തു മിനിട്ടോളം ഓക്‌സിജന്‍ ലഭിക്കാതെ കിടന്ന യുവാവിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി സഹോദരി ഗുര്‍ പ്രീത പബ്ലൊ പറഞ്ഞു.

സംഭവത്തിന് ഉത്തരവാദിയായ ഒരു യുവാവിനെ പോലീസ് പിടകൂടിയെങ്കിലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഇന്ത്യ, ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് സൗജന്യമായി വൃക്ഷ തൈകള്‍ കയറ്റി അയക്കുന്ന ലാക്കര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകര്‍ കൂടിയാണ് ഊര്‍ജ്ജസ്വലനായ
ഈ യുവാവ്.

LEAVE A REPLY

Please enter your comment!
Please enter your name here