അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലുമാണ് പാകിസ്താന്‍ സൈന്യവുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടുന്നുത്. ആക്രമണത്തില്‍ അഞ്ചു ബി.എസ്.എഫ് സൈനികര്‍ക്ക് പരുക്കേറ്റു. അതില്‍ രണ്ടു പേര്‍ക്ക് പരുക്ക് ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും കമാന്‍ഡോകളുടെ നേതൃത്വത്തിലാണ് പാകിസ്താന്‍ ആക്രമണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരോട് ശക്തമായി തിരിച്ചടിക്കാന്‍ അഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം വലിയ ആക്രമണം ഇരു വിഭാഗങ്ങളും ആദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here