ഡാളസ്: നവംബര്‍ 8ന് നടക്കുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഏര്‍ലി വോട്ടിങ്ങിനുള്ള അവസരം നവംബര്‍ 4 വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ അവസാനിക്കും.
ഒക്ടോബര്‍ 24 മുതല്‍ ആരംഭിച്ച വോട്ടിങ്ങില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം സര്‍വ്വകാല റിക്കാര്‍ഡാണ്. ഏര്‍ലി വോട്ടിങ്ങില്‍ സംസ്ഥാനത്തെ വോട്ടര്‍മാരില്‍ നാലിലൊരു ഭാഗം ഇതിനകം വോട്ടു ചെയതിട്ടുണ്ട്(2.6 മില്യണ്‍ വോട്ടര്‍മാര്‍).

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 1.87 മില്യണ്‍ വോട്ടര്‍മാരും. എട്ടുവര്‍ഷം മുമ്പ് 1.77 മില്യണ്‍ വോട്ടര്‍മാരും ടെക്‌സസ്സില്‍ ഏര്‍ലി വോട്ടിങ്ങില്‍ പങ്കെടുത്തിരുന്നു. 15.1 മില്യണ്‍ വോട്ടര്‍മാരാണ് ടെക്സ്സില്‍ ആകെ രജിസ്‌ട്രേഡ് വോട്ടര്‍മാരായിട്ടുള്ളത്.

ഭൂരിപക്ഷം വോട്ടര്‍മാരും വോട്ടര്‍പട്ടികയിലെ ആദ്യം കാണുന്ന നാലു പാര്‍ട്ടികളില്‍ ഒന്നില്‍ വോട്ടു രേഖപ്പെടുത്തുകയാണ് പതിവ്. അതോടെ ആ പാര്‍ട്ടിയിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടു ലഭിക്കും. വോട്ടര്‍ പട്ടികയിലെ മറ്റൊരു പ്രത്യേകത പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ പ്രത്യേകം വോട്ടു രേഖപ്പെടുത്താനാകില്ലാ എന്നതാണ്. പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും പൊതുവെ ഒരു കോളമാണുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ റിപ്പബ്ലിക്കന്‍ മൈക്ക് പെന്‍സിന് രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടേയും പിന്തുണ ലഭിച്ചിട്ടുള്ളത് ട്രമ്പിന്റെ വോട്ട് വര്‍ദ്ധിക്കുന്നതിന് വഴിയൊരുക്കും. പാര്‍ട്ടി കോളത്തില്‍ വോട്ടു ചെയ്യുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് വ്യക്തികള്‍ക്ക് വോട്ടു രേഖപ്പെടുത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here