ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ 2017- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2016 ഡിസംബര്‍ 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന മീറ്റിംഗില്‍ വച്ചു നടന്നു. രാജന്‍ കുര്യന്‍ (പ്രസിഡന്റ്), സജി കരിംകുറ്റി, യോഹന്നാന്‍ ശങ്കരത്തില്‍ – (വൈസ് പ്രസിഡന്റുമാര്‍), സന്തോഷ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), ചെറിയാന്‍ കോശി (സെക്രട്ടറി), ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), ഐപ്പ് ഉമ്മന്‍ മാരേട്ട് (ജോയിന്റ് ട്രഷറര്‍), ഡാനിയേല്‍ പി. തോമസ് (പി.ആര്‍.ഒ), സാജന്‍ വര്‍ഗീസ് (ഐടി കോര്‍ഡിനേറ്റര്‍), സാബു സ്കറിയ (ഫണ്ട് റൈസിംഗ് കണ്‍വീനര്‍), ഷാലു പുന്നൂസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍).

നാഷണല്‍ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരായി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് പുതിയ പ്രസിഡന്റ് രാജന്‍ കുര്യന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ വച്ചു ഇന്ത്യയുടെ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 28-നു വൈകുന്നേരം 4.30 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

പി.ആര്‍.ഒ ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

inocnews_pic1

LEAVE A REPLY

Please enter your comment!
Please enter your name here