ടെക്സസ്സ് : മാതാവിന്റെ ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ, ക്യത്രിമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യകുഞ്ഞാണെന്ന മാന്യതയും പരിഗണനയും നല്‍കി അടക്കം ചെയ്യുകയോ, ക്രിമേറ്റ് ചെയ്യുകയോ വേണമെന്ന് അനുശാസിക്കുന്ന നിയമം ഡിസം-19 മുതല്‍ ടെക്സസ്സില്‍ നിലവില്‍ വരുന്നു. ഈ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അബോര്‍ഷന്‍ അനുകൂലികള്‍ ഡിസം-12ന് ലോസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ടെക്സസ്സ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്, മെഡിക്കല്‍ ഗ്രൂപ്പ്, പ്രൊ.ലൈഫ് അനുകൂലികള്‍ എന്നിവരുടെ പിന്തുണയോടെ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ലോസ്യൂട്ടിനെ രാഷ്ട്രീയ പ്രേരിതം എന്നാണ് വിശേഷിപ്പിച്ചത്. ജനിക്കാതെ പോകുന്ന കുട്ടികള്‍ മനുഷ്യരാണെന്നും, മാന്യമായ സംസ്‌കാരം ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.
അബോര്‍ഷനിലൂടെ പൂറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ഹെല്‍ത്ത് ബനഫിറ്റ്സ് ലഭിക്കുന്നില്ലെന്നും, സംസ്‌കാരത്തിനു വരുന്ന ഭാരിച്ച ചിലവു താങ്ങാവുന്നതിലപ്പുറമാണെന്നും സെന്റര്‍ ഫോര്‍ റിപ്രൊഡക്റ്റീവ് റൈറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒ നാന്‍സി നോര്‍ത്തപ്പ് പറഞ്ഞു. ഇത് സ്ത്രീകള്‍ക്ക് അപമാനകരമാണെന്നാണ് ഇവരുടെ നിലപാട്. ഭുമിയില്‍ പിറക്കാന്‍ അവസരം ലഭിക്കാതെ, സ്റ്റീം സ്റ്റെറിലൈസേഷനു ശേഷം, ഗാര്‍ബേജില്‍ നിക്ഷേപിക്കുകയോ, നിലത്തിനു വളമാക്കുകയോ ചെയ്യുന്നത് ക്രൂരതയാണെന്നാണ് അബോര്‍ഷനെ എതിര്‍ക്കുന്നവരുടെ നിലപാട്. മറ്റു സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
stand-with-texas-women

LEAVE A REPLY

Please enter your comment!
Please enter your name here