ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) 2017-ലെ പ്രവര്‍ത്തനോദ്ഘാടനവും, ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷവും 207 ജനുവരി ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152) വച്ചു നടത്തപ്പെടുന്നു.

തദവസരത്തില്‍ ഫിലാഡല്‍ഫിയ മലയാളികള്‍ക്കു സുപരിചിതനും, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡയോസിഷന്‍ സെക്രട്ടറിയും മികച്ച വാഗ്മിയുമായ റവ.ഫാ. എം.കെ. കുര്യാക്കോസ് ക്രിസ്മസ്- ന്യൂഇയര്‍ സന്ദേശം നല്‍കുന്നതും 2017-ലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. മാപ്പ് പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടുന്ന മീറ്റിംഗില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസും മറ്റ് സാമുഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതുമാണ്.

അംഗബലംകൊണ്ടും പ്രവര്‍ത്തന പാരമ്പര്യംകൊണ്ടും ഫിലാഡല്‍ഫിയയിലെ ഏറ്റവും പ്രബലമായ മലയാളി സംഘനയാണ് മാപ്പ്. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം, പ്രവാസ ഭൂമിയിലെ രണ്ടും മൂന്നും തലമുറകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവര്‍ക്ക് മലയാളത്തനിമയും സംസ്കാരപൈതൃകവും പകര്‍ന്നു നല്‍കുന്ന ഒരു പാലമായി 2017-ല്‍ മാപ്പ് പ്രവര്‍ത്തിക്കുമെന്നു പ്രസിഡന്റ് അനു സ്കറിയ, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ തോമസ് ചാണ്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അന്നേദിവസം ശില്‍പാ റോയി, അന്‍സു വര്‍ഗീസ്, കെവിന്‍ വര്‍ഗീസ്, ശ്രീദേവി അജിത്കുമാര്‍, ജെയ്‌സണ്‍ ഫിലിപ്പ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും ചടങ്ങിനു മാറ്റുകൂട്ടും. ഈ പരിപാടിയിലേക്ക് മാപ്പിന്റെ എല്ലാ അംഗങ്ങളേയും മലയാളി സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാന്‍ കോശി (സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറര്‍) 201 446 5027, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914).

MAP-xmas_pic1 MAP-xmas_pic2

LEAVE A REPLY

Please enter your comment!
Please enter your name here