സ്‌കിറ്റ് (ഡാളസ്):  ഡാളസ് സെന്റ് പോള്‍സ് Marthoma യുവജന സംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് – നവവഝര ആഘോഷങ്ങളുടെ ഭാഗമായി ‘ജിംഗിള്‍ മിംഗിള്‍’ പരിപാടി അവതരിപ്പിക്കുന്നു.

സാധാരണ ക്രിസ്തുമസ് പരിപാടികളില്‍ നിന്നും വ്യത്യസ്ഥമായി ‘സര്‍പ്രൈസ്’. പ്രോഗ്രാമുകളാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നതെന്ന് ശാഖാ സെക്രട്ടറി അജു മാത്യു അറിയിച്ചു. ഡിസം 23 വെള്ളിയാഴ്ച വൈകീട്ട് 6.30ന് പരിപാടികള്‍ ആരംഭിക്കും.

സ്‌കിറ്റ്, ഡാന്‍സ്, ഗാനങ്ങള്‍, കുട്ടികളുടെ പ്രത്യേക ഷൊ, ഡിന്നര്‍ എന്നിവ ‘ജിംഗിള്‍ മിംഗിളിന്റെ മാറ്റു വര്‍ദ്ധിപ്പിക്കും. ‘തൂലിക’ എന്ന ലൈവ് പ്രോഗ്രാമിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെ പ്രമുഖ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ശാഖാ ഭാരവാഹി അലക്‌സ് കോശി പറഞ്ഞു.

‘ജിംഗിള്‍ മിംഗിള്‍’ പരിപാടിയിലേക്കും, തുടര്‍ന്നുള്ള ഡിന്നറിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

MINGLE JINGLE

LEAVE A REPLY

Please enter your comment!
Please enter your name here