ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ നോര്‍ത്ത്-ഈസ്റ്റ് റീജിയന്‍ ജനുവരി 7 ശനിയാഴ്ച ക്രിസ്ത്മസ്-പുതുവത്സര ആഘോഷം നടത്തുന്നു. ലോങ്-ഐലന്റ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വൈകീട്ട് 5.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ റീജണിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള യുവജനസഖ്യാംഗങ്ങളും വിശ്വാസികളും പങ്കെടുക്കും. തിരുപിറവിയുടെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങള്‍, സ്‌കിറ്റുകള്‍ തുടങ്ങീ വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ അനുഗ്രഹീതമാകുന്ന സായാഹ്നം ഏവര്‍ക്കും ഒരുപോലെ ആകര്‍ഷണീയമായ നവ്യാനുഭൂതി സൃഷ്ടിക്കും. റീജണല്‍ യുവജനസഖ്യം കമ്മറ്റി വളരെ വിപുലമായ ക്രമീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരിക്കുന്നു.

ഈ ആഘോഷപരിപാടികളുടെ സ്‌പോണ്‍സര്‍മാരായി തോമസ്(കോട്ടിലിയോണ്‍ റസ്‌റ്റോറന്റ്), ജോയിമോന്‍(റിഥം സൗണ്ട്), ജോര്‍ജ് തോമസ്(GMT ഇന്‍ഷുറന്‍സ്) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നോര്‍ത്ത് ഈസ്റ്റ് യുവജനസഖ്യം പ്രസിഡന്റ് റവ.ജേക്കബ് ജോണ്‍, വൈ.പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി സന്തോഷ് ഫിലിപ്പ്, ട്രഷറര്‍ ലിബു കോശി, കമ്മറ്റി അംഗങ്ങളായ ജിബി മാത്യു, ബിജു.പി.വര്‍ഗ്ഗീസ്, ബിജു മാത്യു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ജേക്കബ് വി.ജോണ്‍- 631 220 4711
ലാജി തോമസ്-516 849 0368
സന്തോഷ് ഫിലിപ്പ്- 516 445 4935
ലിബു കോശി- 516 509 0382

15748730_1224504444307277_2012658696_o

LEAVE A REPLY

Please enter your comment!
Please enter your name here