നാസ: ചന്ദ്രനില്‍ കാല് കുത്തിയ അവസാന അമേരിക്കന്‍ ആസ്‌ട്രോനോട്ട് യൂജിന്‍ സെര്‍നന്‍ (82) അന്തരിച്ചു. ജനുവരി 16 തിങ്കളാഴ്ച നാസയാണ് സെര്‍നന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലായിരുന്നു സെര്‍നന്റെ അന്ത്യം.

അപ്പോളോ 17 മിഷനിലെ കമാന്ററായിരുന്നു സെര്‍നന്‍. 1972 ഡിസംബര്‍ 14 നാണ് സെര്‍നന്‍ ചന്ദ്ര പ്രതലത്തില്‍ കാലു കുത്തിയത്. ‘ജീവിതത്തിന്റെ ഏറ്റവും സുപ്രധാനമായ ദിനമാണിന്ന്’ ചന്ദ്രനില്‍ നടന്നതിന് ശേഷം ഭൂമിയിലേക്ക് അയച്ച സന്ദേശത്തില്‍ സെര്‍നന്‍ പറഞ്ഞു.

ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ നീല്‍ ആംസ്‌ട്രോങ്ങ് 2012 ല്‍ അന്തരിച്ചിരുന്നു. 1969 ജൂലായ് 21 നാണ് ചരിത്രത്തില്‍ ആദ്യമായ് (നീല്‍) ചന്ദ്രനില്‍ ഇറങ്ങി നടന്നത്.

 അവസാനമായി ചന്ദ്രനിലേക്ക് യാത്ര തിരിച്ച അപ്പളൊ 17 (1972 ഡിസംബര്‍ 11 ന്) യാത്രികരായ സെര്‍നനും, ഹാരിസനും മൂന്ന് ദിവസം ചന്ദ്രനില്‍ ചിലവഴിച്ചശേഷം പന്ത്രണ്ട് ദിവസത്തെ മിഷന്‍ പൂര്‍ത്തീകരിച്ച് ഭൂമിയില്‍ തിരിച്ചെത്തി.

1934 മാര്‍ച്ച് 14 ന് ചിക്കാഗൊയില്‍ ജനിച്ച സെര്‍നന്‍ പ്രൂഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം വേടി. 1963 ല്‍ നാസായില്‍ ചേര്‍ന്ന് 1976 ല്‍ റിട്ടയര്‍ ചെയ്തു. ഭാര്യ നാന സെര്‍നന്‍, മകള്‍ ട്രേയ്‌സി.

Eugene-Cernan-NASA _Moon apollo

LEAVE A REPLY

Please enter your comment!
Please enter your name here