വാഷിംഗ്ടണ്‍: യു.എസ്. കോണ്‍ഗ്രസ്സില്‍ ആകെയുള്ള 535 വോട്ടിങ്ങ് മെമ്പേഴ്‌സില്‍ ഒരു ശതമാനം ഇന്ത്യന്‍ വംശജകരുടെ പ്രാതിനിധ്യം ലഭിക്കുന്നതു ചരിത്രത്തില്‍ ആദ്യ സംഭവമാണ്. 435 ഹൗസ് പ്രതിനിധികളും, 100 സെനറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് യു.എസ്. കോണ്‍ഗ്രസ്.
അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യന്‍ വംശജര്‍ ഉള്ളത്. ഇതില്‍ ഒരു ശതമാനം യു.എസ്. കോണ്‍ഗ്രസ്സില്‍ അംഗമാകുക എന്ന അപൂര്‍വ്വ ബഹുമതി ഇന്ത്യന്‍ വംശജരെ സംബന്ധിച്ചു അഭിമാനാര്‍ഹമാണ്.

നവംബറില്‍ നടന്ന പൊതതിരഞ്ഞെടുപ്പില്‍ R0 ഖന്ന, പ്രമീള ജയ്പാല്‍, രാജകൃഷ്ണമൂര്‍ത്തി, കമല ഹാരിസ് എന്നിവര്‍ പുതുമുഖങ്ങളായി കോണ്‍ഗ്രസ്സില്‍ എത്തിയപ്പോള്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം ആഘോഷിച്ചു. അമി ബിറയും കോണ്‍ഗ്രസ്സിലെത്തി.

1956 ല്‍ ആദ്യമായി ഇന്ത്യന്‍ വംശജര്‍ ജഡ്ജ് ദിലീപ് സിംഗാണ് കോണ്‍ഗ്രസ്സില്‍ അംഗമായത്. തുടര്‍ന്ന് നാലു ദശകങ്ങള്‍ക്കുശേഷം ലൂസിയാനയില്‍ നിന്നുള്ള ബോബി ജിന്‍ഡാള്‍, യു.എസ്. ഹൗസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ഒബാമ പ്രസിഡന്റായ ആദ്യ ടേമില്‍ യു.എസ്. അംബാസിഡറായി ഒരൊറ്റ ഇന്ത്യന്‍ വംശജനേയും നിയിച്ചിരുന്നില്ല. എന്നാല്‍ അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് അതുല്‍ കേശപ്(Athul Keshap)(ശ്രീലങ്ക), റിച്ചാര്‍ഡ് വര്‍മ്മ(ഇന്ത്യ), എന്നിവരെ സ്ഥാനാപതികളായി നിയമിച്ചത്. ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിയ വലിയ അംഗീകാരമാണ്.

IA

LEAVE A REPLY

Please enter your comment!
Please enter your name here