ന്യൂഡൽഹി∙ ജീവപര്യന്തം തടവുകാരുടെ മോചനം സംബന്ധിച്ച കേസ് അടിയന്തരമായി തീര്‍പ്പാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഒരാഴ്ചയ്ക്കകം രേഖാമൂലം നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ ഉള്‍പ്പടെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരുടെ മോചനത്തിനുള്ള സ്റ്റേ കോടതി നീട്ടി. കേസ് വിശദമായ വാദം കേള്‍കുന്നതിനായി ഈ മാസം 21ലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here