രാജ്യത്ത് 1000 രൂപ നോട്ടുകള്‍ ഉടന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.

ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ വാരമോ കറന്‍സി നിയന്ത്രങ്ങള്‍ പിന്‍വലിക്കും. ഇതിന് പിന്നാലെ തന്നെ പുതിയ 1000 രൂപ നോട്ടുകളും സര്‍ക്കാര്‍ പുറത്തിറക്കും.

ആര്‍ബിഐ യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍നിന്ന് ആയിരത്തിന്റെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാണ് എയര്‍ കാര്‍ഗോ ചാര്‍ട്ടര്‍ സര്‍വീസ് ലഭ്യമാക്കുന്നവരില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതെന്നു സൂചനയുണ്ട്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നാളെയാണ്.

2016 നവംബര്‍ 8 കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിന്നു 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്. രാജ്യത്തെ കള്ളപണവും കള്ളനോട്ടും തടയുന്നതിനായാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്.

എന്നാല്‍ നോട്ട് നിരോധനം ഫലം കണ്ടിരുന്നില്ല. പിന്‍വലിച്ച മുഴുവന്‍ കറന്‍സിയും ബാങ്കുകളില്‍ തിരിച്ചെത്തിയിരുന്നു.

നിരോധനത്തിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ 1000 രൂപ നോട്ട് എന്ന് പുറത്തിറക്കിരുന്നില്ല .ഈ അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ അവസാനിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here