ഡെലവേയര്‍: നായര്‍ സൊസൈറ്റി ഓഫ് ഡെലവെയര്‍വാലിയുടെ(NSD) 2017ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ 2016ലെ പ്രവര്‍ത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ ബിനു നായര്‍ എന്നിവര്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സുജാ പിള്ളയെ പ്രസിഡന്റായും, അനില്‍കുമാര്‍ കുറുപ്പ് (സെക്രട്ടറി), അജിത് നായര്‍ (ട്രഷറര്‍), സിനു നായര്‍ (വൈസ് പ്രസിഡന്റ്), വിമല്‍ വിജയകുമാര്‍(ജോയിന്റ് സെക്രട്ടറി), ബിനു നായര്‍ (ഓഡിറ്റര്‍), എന്നിവരെയും,ഭരണസമിതിഅംഗങ്ങളായി മായാ നായര്‍, രാമചന്ദ്രന്‍ പിള്ള, സുരേഷ് ബാബു, വസന്തകുമാര്‍ കുറുപ്പ്, രാധാക്യഷ്ണന്‍ നായര്‍ എന്നിവരെയും അംഗങ്ങള്‍ തിരഞ്ഞെടുത്തു.

ജനുവരി 22 നു സ്പ്രിംങ്ങ് ഫീല്‍ഡില്‍ വെച്ചു നടന്ന കമ്മിറ്റിമീറ്റിംഗില്‍ 2017 ഇല്‍ നടത്തുവാനിരിക്കുന്ന സംഘടനാപ്രവര്‍ത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ് ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തിയതായി എന്‍.എസ്സ്.ഡി അംഗം സോയ നായര്‍ അറിയിച്ചു.

NSD_pic2

LEAVE A REPLY

Please enter your comment!
Please enter your name here