വാഷിങ്ടൺ: ഏഴ് രാജ്യങ്ങളിൽ നിന്ന് മുസ്ലിം കുടിയേറ്റ നിരോധനം തടഞ്ഞ ജഡ്ജിയുടെ തീരുമാനം തെറ്റെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ്.  ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കോടതി ഉത്തരവ് മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നേരത്തെ വാഷിങ്ടൺ അറ്റോർണി ജനറൽ ബോബ് ഫൊർഗ്യൂസെൻറ പരാതിയെ തുടർന്നാണ് മുസ്ലിം വിലക്ക് രാജ്യത്താകമാനം നിരോധിച്ച് ഫെഡറൽ കോടതി ജഡ്ജി ഉത്തരവിട്ടത്. വിലക്കേർെപ്പടുത്തിയ രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് അമേരിക്കയിൽ തുടരാമെന്ന ജില്ലാ ജഡ്ജ് ജെയിംസ് റോബർട്ടിെൻറ ഉത്തരവ് നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.

സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയിൽ 90 ദിവസത്തേക്ക് ട്രംപ് നിരോധിച്ചത്.  വിലക്കിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ രൂപപ്പെട്ടിരുന്നു. ഉത്തരവിനെ ചോദ്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന  സർക്കാർ അഭിഭാഷകെൻറ വാദത്തെ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. മുസ്ലിം വിലക്ക് വന്നതിന് ശേഷം ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം വിസകൾ അസാധുവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here