ആപ്പിൾ, ഫേസ്ബുക്, നെറ്റ് ഫ്ലിക്സ് , ഇന്റെൽ , ഗൂഗിൾ, മൈക്രോസോഫ്ട്, ട്വിറ്റർ തുടങ്ങി 127 അമേരിക്കൻ ടെക്നോളജി ഭീമന്മാർ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നിരോധന ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. പ്രസ്തുത ഉത്തരവ് അമേരിക്കയുടെ ഭരണഘടനയെയും കുടിയേറ്റ നിയമങ്ങളെയും ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ട്രംപിന്‍റെ കുടിയേറ്റ നിരോധന നയം അടിയന്തരമായി നടപ്പാക്കുന്നത് തടഞ്ഞ നൈന്‍ത് സര്ക്യൂട്ട് കോടതിയിലാണ് ഇവരും അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ടു കൂട്ടരോടും തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാനുള്ള മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

ട്രംപിന്റെ കുടിയേറ്റ നിരോധന നയത്തെ ഇതാദ്യമായിട്ടല്ല ടെക് കമ്പനികള്‍ നിയമപരമായി നേരിടുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ആഴ്ചയില്‍ ആമസോണും എക്സ്പീടിയയും വാഷിംഗ്‌ടണ്‍മ അറ്റോര്‍ണി ജനറല്‍ മുന്‍പാകെ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ഉബെര്‍ സിഇഓ ട്രാവിസ് കലാനിക്ക് ഈ നയത്തോടുള്ള പ്രതിഷേധസൂചകമായി ട്രംപിന്റെ വ്യവസായ ഉപദേശകസമിതിയില്‍ നിന്നും ഒഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here