ന്യൂയോര്‍ക്ക്: ഫെബ്രുവരി 9 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക്ക് സ്‌ക്കൂളുകള്‍ക്ക് മേയര്‍ ബില്‍ ഡി ബഌനിയൊ അവധി പ്രഖ്യാപിച്ചു.

6 മുതല്‍ 12 ഇഞ്ചുവരെയാണ് ഹിമപാതം പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ലോങ്ങ് ഐലന്റ് പ്രദേശത്തായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ജനങ്ങളോട് കനത്ത മഞ്ഞു വീഴ്ചയെ അഭിമുഖീകരിക്കുവാന്‍ തയ്യാറായിരിക്കണമെന്ന് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുമൊ നിര്‍ദ്ദേശിച്ചു. റോഡിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനം പുറത്തിറക്കുന്നത് വളരെ ശ്രദ്ധിച്ചു വേണമെന്നും, കഴിവതും ഒഴിവാക്കുകയാണ് നല്ലതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

രാവിലെ മൂന്നു മുതലാണ് മഞ്ഞുവീഴ്ച ആരംഭിക്കുകയെങ്കിലും വൈകീട്ട് വരെ തുടരാണ് സാധ്യത. വിമാന യാത്രക്ക് ഒരുങ്ങുന്നവര്‍ മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞതിനുശേഷമേ യാത്ര പുറപ്പെടാവൂ എന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സി ഗവര്‍ണ്ണറും ഇതേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീട്ടില്‍ തന്നെ കഴിയുന്നതാണ് നല്ലതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here