വിമാനത്തിനുള്ളില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്റനെക്കുറിച്ചും മോശമായി സംസാരിച്ച വനിതാ പൈലറ്റിന്റെ ജോലിപോയി.

യുണൈറ്റഡ് എയര്‍ലെന്‍സ് പൈലറ്റിന്റെ ജോലിയാണ് തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം ഓസ്റ്റിന്‍ ബെര്‍ഗ്‌സ്‌ട്രോം വിമാനത്താവളത്തിലായിരുന്നു സംഭവം.

തലയില്‍തൊപ്പിയുംവച്ച് യൂണിഫോം ധരിക്കാതെ സാധാരണ വേഷത്തിലാണ് പൈലറ്റെത്തിയത്. വിമാനത്തില്‍ കയറിയ പൈലറ്റ് ഇന്റര്‍കോം കൈയിലെടുത്ത് പ്രസംഗം ആരംഭിച്ചു.

ട്രംപിനെക്കുറിച്ചും ഹിലരിയെക്കുറിച്ചും പിന്നെ ഭര്‍ത്താവുമായുള്ള അവരുടെ വേര്‍പിരിയലിനെക്കുറിച്ചുമാണ് സംസാരിച്ചത്. ഇതിനിടെ സംഭവത്തില്‍ അസ്വഭാവികതതോന്നിയതിനെ തുടര്‍ന്ന് 20 യാത്രക്കാര്‍ വിമാനത്തില്‍നിന്നും ഇറങ്ങിപ്പോയി. പിന്നീട് ഇവരെ മാറ്റി രണ്ടു മണിക്കൂര്‍ വൈകി മറ്റൊരുപൈലറ്റുമായാണ് വിമാനം സര്‍വീസ് തുടര്‍ന്നത്.

– See more at: http://www.expresskerala.com/united-airlines-pilot-removed-from-flight-job.html#sthash.ZUR8V9ss.dpuf

LEAVE A REPLY

Please enter your comment!
Please enter your name here