ഒര്‍ലാന്റോ: ചലചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ച ചിത്രമെന്ന പദവി ജീസസ് എന്ന ചലചിത്രം സ്വന്തമാക്കി.

ഫ്‌ളോറിഡായിലെ ഒര്‍ലാന്റോയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന നാഷ്ണല്‍ റിലിജിസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് കണ്‍വന്‍ഷനിലാണ് ജീസസ് ചലച്ചിത്രം ഗിന്നസ്ബുക്കില്‍ സ്ഥാനം നേടിയ വിവരം പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് തര്‍ജ്ജ്മ ചെയ്യപ്പെട്ടതും ജീസ്സസ് എന്ന ചലച്ചിത്രമാണ്. 1500 ഭാഷകളില്‍ ജീസസ്സ് ചലച്ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

ഐത്യോപ്യ, കെനിയ, സുഡാന്‍ തുടങ്ങിയ ഭാഷകളിലേക്കാണ് ജീസ്സസ് അവസാനമായി പരിഭാഷപ്പെടുത്തി പ്രദര്‍ശനത്തിനെത്തിച്ചത്. 1979 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 230 രാജ്യങ്ങിലായി 7.5 ബില്യണ്‍ സുവിശേഷ യോഗങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെട്ടതായി സമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്തുവിന്റെ ജീവിതം, മരണം, ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീസസ്സ് ചലചിത്രത്തിന്റെ സ്വാധീനം 490 മില്യണ്‍ ജനങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിച്ചതായും, ക്രിസ്തുവിനെ കുറിച്ചു ഒരിക്കല്‍ പോലും കേള്‍ക്കാത്ത 323 മില്യണ്‍ ജനങ്ങള്‍ക്ക് ക്രിസ്തുവിനെകുറിച്ചു കേള്‍ക്കുന്നതിനും ചലച്ചിത്രം മൂലം കഴിഞ്ഞിട്ടുണ്ടെന്നും യോഗത്തില്‍ വിശദീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.Jesusfilm.org ല്‍ നിന്നും ലഭ്യമാണ്.

jesus5

LEAVE A REPLY

Please enter your comment!
Please enter your name here