ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം   ബര്‍ഗന്‍ഫീല്‍ഡ്  സ്വാദ് റെസ്റ്റോറന്‍റില്‍ ചേര്‍ന്ന് ‘സി. എം. എസ്. കോളജ്   കോട്ടയം അലംമ്നൈ അസോസിയേഷന്‍ യു.എസ്. എ. ‘ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ താഴെപ്പറയുന്നവര്‍ ഉള്‍പ്പെട്ട ഒരു അഡ്ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തി. 

റവ. ജേക്കബ് നന്തിക്കാട്ട്, റവ. ജേക്കബ് ഡേവിഡ്, റവ. എം. പി. ഫിലിപ്പ് (പേട്രന്‍മാര്‍)

പ്രൊഫ. സണ്ണി മാത്യൂസ് (പ്രസിഡന്‍റ്), ഡോ. ബഞ്ചമിന്‍ ജോര്‍ജ്, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്‍റുമാര്‍) ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) എലിസബത്ത് ചെറിയാന്‍ (ജോയിന്‍റ് സെക്രട്ടറി), ഡോ. ടി.വി. ജോണ്‍ ( ട്രഷറര്‍), സേവ്യര്‍ ജോസഫ്(ജോയിന്‍റ് ട്രഷറര്‍), വര്‍ഗീസ് പ്ലാമൂട്ടില്‍ (പബ്ലിക്ക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍), ഡോ. ഏബ്രഹാം ഫിലിപ്പ് ( പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍), ജേക്കബ് ജോര്‍ജ് (കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), രാജന്‍ പാലമറ്റം, സൈറാ വര്‍ഗീസ്, ആന്‍സി ഈശോ, രാജന്‍ മോടയില്‍, രാജു ഏബ്രഹാം, ജോര്‍ജ് മാത്യു ( കമ്മറ്റിയംഗങ്ങള്‍).

ന്യൂജേഴ്സി, ന്യയോര്‍ക്ക്, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ എന്നീ സംസ്ഥാനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഒരു സമ്മേളനം ഏപ്രില്‍ 9 ഞായറാഴ്ച സംഘടിപ്പിക്കുവാനും സമ്മേളനത്തില്‍ തീരുമാനമെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സി. എ. ഏബ്രഹാം എന്നിവര്‍ പ്രസ്തുത യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശദ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പിന്നാലെ അറിയിക്കുന്നതാണ്.

തങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ സി. എം. എസ്. കോളജിനോട് നാം വളരെയേറെ കടപ്പെട്ടിരിക്കുന്നുവെന്നും ദ്വിശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ കലാലയത്തിന്‍റെ പുരോഗമനപരമായ പരിപാടികളില്‍ ഭാഗഭാക്കാകേണ്ടതാണെന്നുമായിരുന് നു യോഗത്തില്‍ സംബന്ധിച്ച എല്ലാവരുടേയും പൊതു അഭിപ്രായം.അമേരിക്കയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സംഘടനയുടെ ചാപ്റ്ററുകള്‍ രൂപീകരിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രൊഫ. സണ്ണി മാത്യൂസ് (201) 736 8767

ഡോ. കോശി ജോര്‍ജ്  (718) 314  8171

ഡോ. ടി.വി. ജോണ്‍  (732) 829  9283

ഫേസ് ബുക്ക് പേജ്  https://www.facebook.com/sear ch/top/?q=cms%20college%20alum ni%20usa

cms2

LEAVE A REPLY

Please enter your comment!
Please enter your name here